വിതുര:ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്‌ വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റി വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ,എൽ.കെ.ലാൽ റോയ്, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസിർ,ബി.എൽ.മോഹനൻ,കെ.ആർ.വിജയൻ,മണ്ണറ വിജയൻ,ചേന്നൻപാറ വാർഡ് മെമ്പർ പി.ജലജകുമാരി,എൽ.കെ.ലാൽറോയ്,ചരുവിളരാജു,ഉദയൻ,വിഷ്ണു ആനപ്പാറ,സലാഹുദ്ധീൻ,പാസ്ററർ ഷാജി, മേമല വിജയൻ,ചന്ദ്രബാബു,തേവിയോട് വാർഡ് മെമ്പർ പ്രേംഗോപകുമാർ,കല്ലാർ വാർഡ് മെമ്പർ ബി.മുരളിധരൻനായർ, പ്രസന്നൻ,സുബിൻ സുദർശൻ,മോഹനൻ,സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.