oi

അബുദാബി: കൊവിഡിൻെറ പശ്ചാത്തലത്തിൽ പെട്രോളിൻെറയും ഡീസലിൻെറയും ഉപയോഗം ലോകരാജ്യങ്ങളിൽ കുറഞ്ഞതോടെ യു.എ.ഇ പ്രതിദിനം എണ്ണ ഉദ്പാദനം കുറയ്ക്കുന്നു. പ്രതിദിന ഉദ്പാദനത്തിൽ നിന്നും ഒരു ലക്ഷം ബാരൽ കുറവു വരുത്താൻ തീരുമാനിച്ചുവെന്ന് ഊർജ, വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മൻസൂരി അറിയിച്ചു.

ലോക രാജ്യങ്ങളിൽ എണ്ണ ഉപയോഗം കുറയുന്നത് കണക്കിലെടുത്താണ് ഉദ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഒപെക് പ്ലസ് ധാരണയുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയാണ് യു.എ.ഇ ഉദ്പാദിപ്പിച്ചത്.