പാലോട്:ക്ഷീരകർഷകർക്ക് നൽകുന്ന സബ്സിഡി വകമാറ്റിയെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് സമിതി നന്ദിയോട് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് എസ്.ആർ.റെജി കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനു ജനമിത്ര,നന്ദിയോട് സതീശൻ,കാർത്തിക സന്തോഷ്,ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.