omana

തിരുവനന്തപുരം: ഇന്ത്യൻ ബാങ്കിംഗ് ധനകാര്യ മേഖലയിലെ പ്രൊഫഷണൽ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിന്റെ (ഐ.ഐ.ബി.എഫ്) അസോസിയേറ്റ് അംഗത്വം കേരളാ ബാങ്ക് ജനറൽ മാനേജർ ബി.ഓമനക്കുട്ടന് ലഭിച്ചു. കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയിലെ ഒരാൾക്ക് ആദ്യമായിട്ടാണ് ഇതു ലഭിക്കുന്നത്. മാവേലിക്കര കറ്റാനം സ്വദേശിയാണ്.