പാറശാല: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ "മാലാഖ"മാർക്ക് പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ സ്നേഹാദരവ്. പ്ലാമൂട്ടുക്കട നഴ്സസ് ദിനത്തിൽ "മാലാഖ"മാർക്ക് സ്നേഹാദരവ്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ ചെയർമാൻ മേഘവർണൻറെ നേതൃത്വത്തിൽ എത്തിയ കൂട്ടായ്മയുടെ പ്രവർത്തകർ എന്നിവരാണ് സ്നേഹാദരവുമായി സരസ്വതി ഹോസ്പിറ്റലിൽ എത്തിയത്. ഇവിടെ നഴ്‌സുമാർ ആദരിക്കപ്പെടുമ്പോൾ ഈ ആദരവ് ലോകത്തിലെ എല്ലാ നഴ്സുമാർക്കും പങ്കുവയ്ക്കുകയാണെന്ന് നഴ്സിംഗ് സൂപ്രണ്ട് ഗീതാകുമാരി സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർക്ക് നന്ദി പ്രകാശത്തോടൊപ്പം അറിയിച്ചു.