കോവളം:വിഴിഞ്ഞം ഉച്ചക്കടയിൽ അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വിഴിഞ്ഞം പൊലീസ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് നൂറിലധികം തൊഴിലാളികൾ ഉച്ചക്കട ജംഗ്ഷനിൽ സംഘടിച്ചത്.നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് അവരെത്തിയത്.ഇതിനു പിന്നിൽ ഇവർ താമസിക്കുന്ന ക്യാമ്പുടമകളാണെന്ന സംശയം പൊലീസിനുണ്ട്.ഉച്ചക്കട,വെങ്ങാനൂർ,മക്കോല,വെണ്ണിയൂർ,പുന്നമൂട് അടക്കമുളള സ്ഥലങ്ങളിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശികളാണ് പ്രതിഷേധിച്ചത്.