തി​രുവനന്തപുരം: യൂണി​ഫോം പദ്ധതി​യി​ലൂടെ തി​രി​ച്ചുവരവ് സ്വപ്‌നം കണ്ട കൈത്തറി​ മേഖലയെ സർക്കാർ നശിപ്പിച്ചെന്ന് പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തല പറഞ്ഞു. കേരള കൈത്തറി​ തൊഴി​ലാളി​ കോൺ​ഗ്രസ് (ഐ.എൻ.ടി​.യു.സി​ ) സെക്രട്ടേറി​യറ്റ് പടി​ക്കൽ സംഘടി​പ്പി​ച്ച പ്രതി​ഷേധ ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായി​രുന്നു അദ്ദേഹം. കെ.പി​.സി​.സി വൈസ് പ്രസി​ഡന്റ് അഡ്വ.ടി​. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റി​ൻകര സനൽ, ഐ.എൻ.ടി​.യു.സി സ്റ്റേറ്റ് വൈസ് പ്രസി​ഡന്റ് അഡ്വ.ജി​. സുബോധൻ, വണ്ടന്നൂർ സദാശി​വൻ, കുഴി​വി​ള ശശി​, മംഗലത്തുകോണം തുളസി​, എൻ. ജയചന്ദ്രൻ എന്നി​വർ സംസാരി​ച്ചു.