തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നു പേർക്കും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തർക്കുമാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്നു പേർ കുവൈറ്റിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും മറ്റൊരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. ഇന്നലെ ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. നിലവിൽ 32 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിലവിൽ ആർക്കും രോഗബാധയില്ല.