തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 331 പേർ നിരീക്ഷണത്തിലായി. 192 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 3 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ 18 പേരും ജനറൽ ആശുപത്രിയിൽ എട്ട് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ രണ്ട് പേരും എസ്.എ.ടി ആശുപത്രിയിൽ ആറ് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 11പേരും ഉൾപ്പെടെ 45 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 43 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ലഭിച്ച 25 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനപരിശോധനയിൽ 17481 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.
ആകെ നിരീക്ഷണത്തിലുള്ളവർ -4250
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 4072
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 45
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -133
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -331