പാറശാല:കൊവിഡിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്കും മത്സ്യ-പരമ്പരാഗത തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമസേവക ഓഫീസ് പടിക്കൽ നടത്തിയ കുത്തിയിരുപ്പ് സമരം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി വി.ബാബുകുട്ടൻ നായർ ഉദ്‌ഘാടനം ചെയ്‌തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ നായർ,കൊറ്റാമം മോഹനൻ,സുരേഷ് ആടുമൻകാട്,വിക്ടർ സാമുവേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല കുമാരി,പഞ്ചായത്ത് അംഗങ്ങളായ ഷീബ,ലാലി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താര,മണ്ഡലം ഭാരവാഹികളായ ജയൻ,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.