തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ പുതിഘട്ടത്തിലാണെന്നും ഇതിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേക്കു മാറിത്തുടങ്ങിയെന്നു കരുതി എല്ലാവരും സുരക്ഷിതരായെന്ന ചിന്ത പാടില്ല. റോഡ് മാർഗത്തിനു പുറമേ ആകാശ,കടൽമാർഗങ്ങളിലൂടെയും നിരവിധി പേർ സംസ്ഥാനത്ത് ഓരോദിവസവും എത്തുന്നു. രോഗവ്യാപനം തടയുക, സമൂഹവ്യാപനം അകറ്റിനിറുത്തുക എന്നീ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചതിൽ 70ശതമാനം പേ‌രും പുറത്തുനിന്നെത്തിയവരാണ്. 30ശതമാനം പേർക്കുമാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്നതും മരണനിരക്ക് കുറവാണെന്നതും ആശ്വാസമാണ്.

വെല്ലുവിളി

പ്രവാസികൾ ഉൾപ്പെടെ സംസ്ഥാനത്ത് 35, 355 പേരാണ് മടങ്ങിയെത്തിയത്. 33,116 പേർ റോഡ് മാർഗവും 1406 പേർ വ്യോമ മാർഗവും 833 പേർ കപ്പൽ മാർഗവും. റോഡ്മാർഗം എത്തിയവരിൽ 19,000 പേർ റെഡ്‌സോൺ ജില്ലകളിൽനിന്നുള്ളവരാണ്. 1,33,000പേരാണ് പാസിന് അപേക്ഷിച്ചത്. ഇതിൽ 72,800 പേർ റെഡ്‌സോണിൽപ്പെട്ടവരാണ്. 89,950 പേർക്കാണ് പാസ് നൽകിയത്. ഇതിൽ 45,157 പേരും റെഡ്‌സോണിൽ നിന്നുള്ളവരാണ്.