തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എൻജിനീയറിംഗിന്റെ 'കീം' പരീക്ഷ ജൂലായ് 16ന് രാവിലെയും ഉച്ചയ്ക്കുമായി നടത്തും.

മൂന്നും അഞ്ചും വർഷ എൽ.എൽ.ബി ഓൺലൈൻ പ്രവേശനപരീക്ഷ ജൂൺ 13, 14 തീയതികളിലാണ്. എം.ബി.എയുടേത് ഓൺലൈൻ വഴി ജൂൺ 21നാണ് . ജൂലായ് നാലിനാണ് എം.സി.എ പ്രവേശനപരീക്ഷ.

എൻജിനീയറിംഗിന് പോളി ടെക്നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനം ഈ വർഷം മാർക്കിന്റെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണർ നടത്തും.

കീം പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഇപ്പോൾ കേരളത്തിന് പുറത്തുള്ളവർക്കും പുറത്തെ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ ജൂണിൽ അവസരം നൽകും.

പോളി പരീക്ഷകൾ

പോളി ടെക്നിക് വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പോളി ടെക്നിക്കുകളിൽ പരീക്ഷയെഴുതാം.അവസാന സെമസ്റ്റർ പരീക്ഷ ജൂൺ ആദ്യവാരം ആരംഭിക്കും.

സ്കൂൾ ഓൺലൈൻ

ക്ളാസ് ജൂൺ ഒന്നിന്

ജൂൺ ഒന്നിന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. സാധാരണ പ്രവർത്തനം പിന്നീട് തീരുമാനിക്കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും.

എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ൾ​ 26​ ​മു​തൽ

21,​ 22​ ​തീ​യ​തി​ക​ളി​ലെ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്ക്ഡൗ​ൺ​ ​മൂ​ലം​ ​മാ​റ്റി​വ​ച്ച​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ൾ​ 26​ ​മു​ത​ൽ​ 29​ ​വ​രെ​ ​ന​ട​ക്കും.​ 21​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​യും​ 22​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ്ല​സ് ​വ​ൺ​ ​പ​രീ​ക്ഷ​യും​ 26​ ​ന് ​ന​ട​ത്തും​വി​ധം​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സ​ർ​ക്കാ​രി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കി.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ 26,​ 27,​ 28,​ 29​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​യും​ ​ഉ​ച്ച​യ്ക്ക് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യും​ ​ന​ട​ക്കും.​ 26​ന് ​ഗ​ണി​തം,​ 27​ന് ​ഫി​സി​ക്സ്,​ 28​ ​ന് ​കെ​മി​സ്ട്രി​ ​എ​ന്നീ​ ​ക്ര​മ​ത്തി​ലാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​നാ​ല് ​പ​രീ​ക്ഷ​ക​ളാ​ണ് ​പ്ല​സ് ​ടു​വി​ന് ​ന​ട​ക്കാ​നു​ള്ള​ത്.

പ്ര​മോ​ഷ​ൻ​ ​ലി​സ്റ്റ് 20​ന​കം,
ഒ​മ്പ​താം​ ​ക്ലാ​സി​ന്
മൂ​ല്യ​നി​ർ​ണ്ണ​യം

തി​രു​വ​ന​ന്ത​പു​രം​:​ഒ​ന്നു​മു​ത​ൽ​ ​ഒ​മ്പ​തു​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​പ്ര​മോ​ഷ​ൻ​ ​ലി​സ്റ്റ് ​ഈ​ ​മാ​സം​ 20​ന​കം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​എ​ട്ടാം​ ​ക്ലാ​സ് ​വ​രെ​ ​എ​ല്ലാ​ ​കു​ട്ടി​ക​ളെ​യും​ ​വി​ജ​യി​പ്പി​ക്കും.​ ​ഒ​മ്പ​താം​ ​ക്ലാ​സി​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​മൂ​ല്യ​നി​ർ​ണ്ണ​യം​ ​ന​ട​ത്ത​ണം.​ ​പ​രീ​ക്ഷ​ ​ന​ട​ക്കാ​ത്ത​ ​വി​ഷ​യ​ങ്ങ​ളിൽ
അ​ർ​ദ്ധ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​സ്കോ​ർ​ ​പ​രി​ഗ​ണി​ക്ക​ണം.​ ​അ​തും​ ​എ​ഴു​താ​ത്ത​വ​ർ​ക്ക് ​പാ​ദ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷ​ ​അ​ടി​സ്ഥാ​ന​മാ​ക്ക​ണം.​ ​ര​ണ്ടും​ ​എ​ഴു​താ​ത്ത​വ​ർ​ക്ക് ​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ത​യ്യാ​റാ​ക്കി​ ​പ​രീ​ക്ഷ​ ​ന​ട​ത്ത​ണം.