arrack

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കള്ളുഷാപ്പുകൾ ഇന്ന് തുറക്കും. ഇന്നലെ ഇവ അണുമുക്തമാക്കി. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ വരെ വാങ്ങി പോകാം. ഷാപ്പിൽ കഴിക്കാൻ അനുവദിക്കില്ല. ക്യൂവിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ല. സാമൂഹ്യ അകലം പാലിക്കണം. ആവശ്യമായ തൊഴിലാളികൾ മാത്രമേ ഷാപ്പിൽ ഉണ്ടാകാവൂ. കൈ കഴുകുന്നതിന് സോപ്പും വെള്ളവും വേണം.

തെക്കൻ കേരളത്തിൽ തുറക്കാൻ സാദ്ധ്യത കുറവാണ്. കള്ള് ലഭിക്കാത്തതാണ് കാരണം. പ്രധാന കേന്ദ്രമായ പാലക്കാട് ചിറ്റൂരിൽ ഉൽപാദനം നാലിൽ ഒന്നായി കുറഞ്ഞിട്ടുണ്ട്. 60 തെങ്ങിൽ നിന്ന് 120 ലിറ്ററെങ്കിലും കിട്ടേണ്ടതാണ്. ഇപ്പോൾ ശരാശരി 30 ലിറ്ററാണ് ലഭിക്കുന്നത്. 2300 തൊഴിലാളികളിൽ ആയിരം പേരും നാട്ടിലേക്ക് പോയതിനാൽ ചെത്താനും ആളുകുറഞ്ഞു. 3590 കള്ളുഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.