ksrtc-

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലേക്കും ആവശ്യം അനുസരിച്ച് സ‌ർവീസ് നടത്താൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. സെക്രട്ടേറിയറ്റ് സർവീസിന്റെ മാതൃകയിൽ ഇരട്ടി ചാർജ് ഈടാക്കും.

പ്രധാന ഓഫീസ് കോപ്ലക്സുകൾ, കളക്ടറേറ്റുകൾ , ഹൈക്കോടതി, ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും സർവീസ്. ഐ ഡി കാർഡുള്ള എല്ലാ ജീവനക്കാർക്കും യാത്ര ചെയ്യാം.സാമൂഹിക അകലം പാലിക്കണം.

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മാത്രമായി തുടങ്ങിയ സർവീസ് ഇന്നു മുതൽ എല്ലാ ജീവനക്കാർക്കുമായി ഓടും. സെക്രട്ടേറിയറ്റിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് രാവിലെ 10 ന് പ്രത്യേക സർവീസുണ്ട്.