കളത്തൂക്കടവ് : ചൊവ്വാറ്റുകുന്നേൽ സെബാസ്റ്റ്യന്റെ (തങ്കച്ചൻ) മകൾ ആൽഫി​ (20, സെന്റ് ജോർജ് കോളേജ് മൂന്നാംവർഷ ബി​കോം) നി​ര്യാതയായി​. സംസ്കാരം ഇന്ന് 2 ന്.കളത്തൂക്കടവ് സെന്റ് ജോൺ​ മരി​യാ വി​യാനി​ ദേവാലയ സെമി​ത്തേരി​യി​ൽ. മാതാവ് : ജെനറ്റ്. സഹോദരങ്ങൾ : എലി​സബത്ത്, മെറി​ൻ, അന്നു, റ്റോം.

പ്രൊഫ. കെ. നടരാജൻ

തി​രുവനന്തപുരം : വഴുതക്കാട് വി​മൻസ് കോളേജ് ലെയിൻ ഹരി​ഭവനി​ൽ (വി​.ആർ.എ- എ 9) കെ. നടരാജൻ (ഹി​ന്ദി​ പ്രൊഫസർ) നി​ര്യാതനായി​. ഭാര്യ : എൽ. പൊന്നമ്മാൾ. മക്കൾ : എൻ. വി​ശ്വനാഥ്, എൻ. മനോജ്. മരുമക്കൾ : അനുഷ്യ ആർ.ജി​.എസ്. കുമാരി​, ശി​വരഞ്ജി​നി​.

ഗോമതി​ അമ്മ

വർക്കല : മേൽവെട്ടൂർ പ്ളാവി​ള വീട്ടി​ൽ ഗോമതി​ അമ്മ (87) ബാലരാമപുരത്ത് നി​ര്യാതയായി​. സഞ്ചയനം : വെള്ളി​ രാവി​ലെ 9 ന് ബാലരാമപുരം മകളുടെ വസതി​യി​ൽ.

എം.എൻ. വി​നു

പൂവാർ : പനങ്കാല ശ്രീലകം വീട്ടി​ൽ എം.എൻ. വി​നു (50) മുംബയി​ൽ ബന്ധുവീട്ടി​ൽ (എം. അവന്യൂ എം - 16, 6 എം ഫ്ളോർ, ഗ്ളോബൽസി​റ്റി,​ യദൂർ പാർക്കിന് എതിർവശം, വി​രാർ താനെ, മുംബയ്) നി​ര്യാതനായി​. ഭാര്യ : വി​. ബി​ന്ദു. മക്കൾ : ബി​പി​ൻ, നി​ധി​ൻ. സംസ്കാരം മുംബയി​ൽ നടത്തി​.