തിരുവനന്തപുരം: നൈജീരിയയിലെ ലാഗോസിലും ഇറാഖിലെ ബസ്രയിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകി. നൈജീരിയയിലുള്ള മലയാളിയും പൊതു ആരോഗ്യ വിദഗ്ദ്ധനുമായ ഡോ. അരുൺ ഗംഗാധർ ബാലഗംഗയുടെ നേതൃത്വത്തി ലാഗോസിൽ 220 മലയാളികൾ കേരളത്തിലേക്ക് വരാനായി ചാർട്ടേഡ് വിമാനം തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. അതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങാൻ കേന്ദ്രം അനുമതി നൽകണം.