തിരുവനന്തപുരം : നഗരപരിധിയിലെ പൊലീസ് പരിശോധനയിൽ മാസ്ക് ധരിക്കാത്ത 146 പേർക്കെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്തു.17 വാഹനങ്ങൾ പിടിച്ചെടുത്തു. വിലക്ക് ലംഘിച്ച 27 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാതെ എത്തിയവർക്ക് പൊലീസിന്റെ നേതൃത്വത്തിൽ സൗജന്യ മാസ്ക് നൽകിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.