നെടുമങ്ങാട്:ഉഴമലയ്ക്കൽ പരുത്തിക്കുഴി കേരള ആർട്സ് യൂത്ത് ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് സെന്റർ,കേരള ആർട്സ് ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരുത്തിക്കുഴി മേഖലയിലെ 500 വീടുകളിലേക്ക് ആവശ്യമായ മാസ്കുകൾ വീടുകളിൽ എത്തിച്ചു. ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജയകുമാർ നിർവഹിച്ചു.കേരള ആർട്സ് പ്രസിഡന്റ് കാർത്തിക്,സെക്രട്ടറി ജിഷ്‌ണു,ഗ്രന്ഥശാല പ്രസിഡന്റ് സുജിലാൽ.കെ.എസ്,സെക്രട്ടറി എൽ.സൈമൺ,വി.ശശിധരൻ,ടി.രതീഷ്, അഭിരാം,അഭിജിത്ത്,ജെ.ലളിത എന്നിവർ പങ്കെടുത്തു.