c-raveendranath

തിരുവനന്തപുരം: പ്രൈമറി അദ്ധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനം നാളെ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. നാളെ രാവിലെ 'ക്ലാസ്‌മുറിയിലെ അദ്ധ്യാപകൻ' എന്ന വിഷയത്തിൽ മന്ത്രി സി.രവീന്ദ്രനാഥ് ക്ലാസെടുക്കും. അദ്ധ്യാപകർക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയും വെബിലൂടെയും (www.victer.kite.kerala.gov.in), മൊബൈൽ ആപ്പ് വഴിയും (KITE VICTERS) പങ്കെടുക്കാം. പിന്നീട് കൈറ്റ് വിക്‌ടേഴ്‌സ്, യുട്യൂബ് ചാനലിലും (www.youtube.com/itsvicters), സമഗ്ര ലോഗിനിലും ക്ലാസുകൾ ലഭ്യമാക്കും. സമഗ്ര പോർട്ടലിലെ ലോഗിനിൽ അദ്ധ്യാപകർ ഫീഡ്ബാക്കും സംശയങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.