തിരുവനന്തപുരം: ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി ഇന്നലെ വൈകിട്ട് വരെ 231പേർ കേരളത്തിലെത്തി. 118 പുരുഷന്മാരും 113 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്ന് 207, കർണാടകയിൽ നിന്ന് 13, പോണ്ടിച്ചേരിയിൽ നിന്ന് അഞ്ച്, മഹാരാഷ്ട്രയിൽ നിന്ന് നാല്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തരുമാണ് എത്തിയത്. റെഡ്സോണുകളിൽ നിന്ന് 78 പേർ എത്തിയതിൽ 77 പേരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഒരാളെ കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം
-----------------------------------------------------------------
തിരുവനന്തപുരം : 170
കൊല്ലം: 16
പത്തനംതിട്ട: 11
കോട്ടയം: 14
ആലപ്പുഴ: 9
തൃശൂർ: 10
പാലക്കാട്: 1