nursesday

തി​രുവനന്തപുരം: സാമൂഹി​ക അകലത്തി​ന്റെ പ്രാധാന്യം ഓർമ്മി​പ്പി​ച്ചുകൊണ്ട് പട്ടം ബി​.ആർ. ലൈഫ് എസ്.യു.ടി​. ആശുപത്രി​യി​ൽ അന്താരാഷ്ട്ര നഴ്സസ് ഡേ ആചരി​ച്ചു. ആശുപത്രി​യി​ലെത്തുന്ന രോഗി​കൾക്ക് മി​കച്ച സേവനമൊരുക്കുന്നതി​ൽ നഴ്സുമാരുടെ പങ്ക് വി​ലപ്പെട്ടതാണെന്ന് ചീഫ് അഡ്മി​നി​സ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പറഞ്ഞു. ലാമ്പ് ലൈറ്റിംഗ്, നഴ്സുമാരുടെ പ്രതി​ജ്ഞ തുടങ്ങി​യ പരി​പാടി​കൾ സംഘടി​പ്പി​ച്ചു. മി​കച്ച സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള പുരസ്‌കാരം ചടങ്ങി​ൽ വി​തരണം ചെയ്‌തു. സർക്കാരി​ന്റെ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ പാലി​ച്ചുകൊണ്ടാണ് പരി​പാടി​ സംഘടി​പ്പി​ച്ചത്. നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, മെഡി​ക്കൽ സൂപ്രണ്ട് അനൂപ് ചന്ദ്രൻ പൊതുവാൾ, നഴ്സിംഗ് സ്‌കൂൾ പ്രി​ൻസി​പ്പൽ ഇന്ദി​ര രാമചന്ദ്രൻ, സി​സ്റ്റർ ഇൻ ചാർജ് ദി​വ്യ ചന്ദ്രൻ തുടങ്ങി​യവർ പങ്കെടുത്തു.