തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക, ലോക്ക് ഡൗൺ കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസിദ്ധീകരിക്കും. സംവരണ വാർഡുകളിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.തിരഞ്ഞെടുപ്പിന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വരണാധികാരികളുടെ പട്ടിക നൽകാൻ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വരണാധികാരി ജില്ലാ കളക്ടറാണ് . നഗരസഭകളിലെ വരണാധികാരിമാരായി താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിക്കും. 36 വാർഡുകൾ വരെയുള്ള നഗരസഭകൾക്ക് ഒരു ഓഫീസറും 36 മുതൽ 52 വരെ വാർഡിന് രണ്ട് പേരും, 55 വാർഡുകളുള്ള നഗരസഭകൾക്കും കോർപറേഷനുകൾക്കും രണ്ടും., 75 വരെ വാർഡുള്ള സ്ഥാപനങ്ങളിൽ മൂന്നും, 76 മുതൽ 100 വരെ വാർഡുകളുളള കോർപറേഷനു നാലും ഓഫീസർ വേണം. ഉപവരണാധികാരികളെയും നിയോഗിക്കും.