ktu

തിരുവനന്തപുരം: എ.പി.ജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നാഷണൽ സർവീസ് സ്കീം സെല്ലിന്റെയും സംസ്ഥാന ഐ .ടി മിഷന്റെയും ആഭിമുഖ്യത്തിൽ കേരളത്തിന്റെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഓപ്പൺ സ്ട്രീറ്റ് മാപ്പാണ് ഇതിനായി ഉപയോഗിച്ചത്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ഗവൺമെന്റ് ആശുപത്രികളും അവിടെത്തെ വിവരങ്ങളും ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജല സ്രോതസ്സുകളും റോഡുകളും പാതകളും കൃഷി ഇടങ്ങളും മാപ്പിലുണ്ട്.

കേരള സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി.എം. ജോയ് വർഗ്ഗീസ്, മാപ്പത്തോൺ സ്റ്റേറ്റ് കോർഡിനേറ്റർ പ്രൊഫ. രതീഷ്.എസ് (നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ, പുന്നപ്ര എൻജിനീയറിംഗ് കോളേജ് ) എന്നിവർ നേതൃത്വം നൽകി.