പാറശാല: വീടിന് സമീപത്തു വച്ചിരുന്ന സ്‌കൂട്ടർ തീവച്ച് നശിപ്പിച്ച നിലയിൽ .പരശുവയ്ക്കൽ പെരുവിള കാരക്കാട് ആൻറ്റോയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്ന തമിഴ്നാട് സ്വദേശിയായ ബന്ധുവിന്റെ സ്‌കൂട്ടറാണ് നശിച്ചത്. നടവരെ കൊണ്ടുപോകാൻ കഴിയാത്തത് കാരണം റോഡിന് സമീപത്തെ മറ്റൊരു വീടിനുമുന്നിലാണ് സ്‌കൂട്ടർ വച്ചിരുന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് സംഘങ്ങളുമായി ബന്ധമുള്ള സാമൂഹ്യ വിരുദ്ധർ കൂടിവരുന്നതായ പരാതിക്കിടെയാണ് ആരോ സ്കൂട്ടർ കത്തിച്ചത്.