തിരുവനന്തപുരം: മേയ് 16 വരെ ആദ്യമായി ഓൺലൈനിൽ വൈദ്യുത ചാർജ് അടയ്ക്കുന്നവർക്ക് ബിൽ തുകയുടെ അഞ്ച് ശതമാനം ക്യാഷ് ബാക്കായി കുറവ് ചെയ്യുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. മേയ് 20 മുതൽ മൂന്നു മാസം വൈദ്യുതി ബിൽ ഏതു രീതിയിൽ ഓൺലൈനായി അടച്ചാലും അധിക ചാർജ് ഈടാക്കില്ല.