k-surendran

തിരുവനന്തപുരം: കൊവിഡ് ഉയർത്തുന്ന പ്രതിസന്ധി മറി കടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് രാഷ്ട്രത്തിന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹായകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി മുഴുവൻ ജനതയും സ്വാഗതം ചെയ്യും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം വരുന്നതാണ് പാക്കേജ് തുകയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.