തിരുവനന്തപുരം: ഇന്ന് പുലർച്ചെ ദോഹയിൽ നിന്നെത്തിയ പ്രവാസികളെ സ്വാഗതം ചെയ്‌തത് വിപുലമായ ഒരുക്കങ്ങളോടെ. ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിലുള്ളവർ പുറത്തെത്തിയത്. ഇവരെ ക്വാറന്റൈൻ സെന്ററുകളിലേക്ക് കൊണ്ടുപോകാനായി കെ.എസ്.ആർ.ടി.സി ബസുകളും ടാക്‌സികളും ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും തിരുവനന്തപുരം ജില്ലയിലുള്ളവർ കരുതൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ബി.എസ്.എൻ.എല്ലിന്റെ സൗജന്യ സിം കാർഡ് അഞ്ചു മിനിറ്റിനുള്ളിൽ ആക്ടിവേറ്റ് ചെയ്‌തു വാങ്ങാനും സൗകര്യമൊരുക്കി. പരിശോധനയ്‌ക്ക് ശേഷം രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷനിലും മറ്രുള്ളവരെ ക്വാറന്റൈൻ സെന്ററിലേക്കും മാറ്റാനാണ് തീരുമാനം.
വിമാനത്തിൽ നിന്നും പുറത്തേക്ക് ഇങ്ങനെ
-------------------------------------------------------------------
1 യാത്രക്കാരെ ജില്ലാടിസ്ഥാനത്തിൽ 20 പേരടങ്ങുന്ന സംഘങ്ങളാക്കി
സാമൂഹിക അകലം ഉറപ്പുവരുത്തി ടെർമിനലിലെത്തിച്ചു
2. പാസഞ്ചർ ബേയിൽ എത്തിയ ശേഷം സാമൂഹിക അകലം
ഉറപ്പുവരുത്താനായി അടയാളപ്പെടുത്തിയിട്ടുള്ള മാർക്കിംഗിൽ
3. ഐ.ഇ.എസ് മെറ്റീരിയലുകൾ കൈപ്പറ്റിയ ശേഷം സെൽഫ് റിപ്പോർട്ടിംഗ് ഫോമിൽ വ്യക്തിഗത
വിവരങ്ങൾ നൽകി, ക്വാറന്റൈനിൽ പോകാനുള്ള സത്യവാങ്മൂലം പൂരിപ്പിച്ചു
4. തെർമൽ ഇമേജിംഗ് കാമറ സ്‌കാനിംഗിന് വിധേയമാക്കി
5. താപനില സാധാരണമായവർ ഹെൽപ്പ് ഡെസ്‌കിലേക്ക്
6. പൂരിപ്പിച്ച വിവരങ്ങളുടെ പകർപ്പ് കൗണ്ടറിൽ നൽകി
ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി
7. രോഗലക്ഷണമില്ലാത്തവർ എമിഗ്രേഷൻ കൗണ്ടറിലേക്ക്
8. എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം
ബാഗേജുകൾ കൈപ്പറ്റാനുള്ള കൺവെയർ ബെൽറ്റിനടുത്തേക്ക്
9. കസ്റ്റംസ് ക്ലിയറൻസ് ആവശ്യമാണെങ്കിൽ അതിനു വിധേയമായ
ശേഷം ജില്ല തിരിച്ചുള്ള ചെക്കിംഗ് കൗണ്ടറിലേക്ക്
10. എവിടേക്ക്, എങ്ങനെ പോകണമെന്ന് തീരുമാനിച്ച ശേഷം
ചെക്കിംഗ് കൗണ്ടറിലെത്തി
11. ചെക്കിംഗ് കൗണ്ടറിലെ നടപടികൾ പൂർത്തിയാക്കി
സെക്യൂരിറ്റി ഗേറ്റിലൂടെ പുറത്തേക്ക്
12. പുറത്ത് ഇറങ്ങിയവർ ക്രമീകരണങ്ങൾ
അനുസരിച്ച് യാത്ര തിരിച്ചു