death

മാല്‍കന്‍ഗിരി: ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ പൊലീസ് ക്യാന്‍റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ക്യാന്‍റീന്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രതികളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയായി ‍സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു