വെഞ്ഞാറമൂട്:പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി വെമ്പായം മണ്ഡലം കമ്മിറ്റി പട്ടാപകൽ പന്തംകൊളുത്തി പ്രതിക്ഷേധിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പെരുംകൂർ നുജും അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ചീരാണിക്കര ബാബു,മെമ്പമൊട്ടമുട് പുഷ്പാംഗദൻ,കെ.മോഹനൻ നായർ,കെ.കെ.ഷെരിഫ്,ബീന അജിത്ത്,സുമൈറ ബീവി,വെട്ടുപാറപ്രേമൻ, ബൈജു,കറ്റയിൽ രവി,കടുവാക്കുഴി കർമ്മേന്ദ്രൻ,തേക്കട വിനോദ്,താഴെക്കര രാഹുൽ,ചീരാണിക്കര ശശി ,നെയ്‌തോട് മുരളി മുക്കോല അഷറഫ്,കൈതയിൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.