കൊച്ചി:ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് രോഗലക്ഷണം കണ്ടതോടെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. . ആറു കുട്ടികൾ അടക്കം 174 പേരാണ് ഇന്നലെ രാത്രി ദമാമിൽ നിന്നും കൊച്ചിയിൽ എത്തിയത്.
ദമാമിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുളള രണ്ട് വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി എത്തിയത്. രണ്ട് ദിവസം മുൻപ് റദ്ദാക്കിയ ഖത്തർ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഇറങ്ങി. 181 യാത്രക്കാരുമായാണ് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് എത്തിയത്.