ift

വയനാട്: ജില്ലയിലെ ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെ കേസ്. വയനാട് അമ്പലവയലിന് സമീപത്താണ് സംഭവം. ഹോട്ട്സ്പോട്ടായ അമ്മായിപ്പാലത്താണ് ഇഫ്താർ വിരുന്ന് നടത്തിയത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്.


അതേസമയം, ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ പോയി വന്നവരും, അതിൽ ഒരാളുമായി സമ്പർക്കത്തിലായവരുമടക്കം എട്ടുപേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ രോഗം സ്ഥിരീകരിച്ചത്.കൂടാതെ 16 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെതൊഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. തിരുനെല്ലി, എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാർഡുകളും, അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാർഡുകളും ഹോട്ട്സ്പോട്ടുകളുമാണ്.