ന്യൂഡൽഹി: കാൻസറിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ച 31കാരനായ പട്ടാളക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡല്‍ഹി നരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ശ്വാസകോശ അര്‍ബുദം ബാധിച്ച ജവാന്‍ ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് 5ന് നരൈനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരുണിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രോഗംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജസ്ഥാനിലുള്ള കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പട്ടാള വൃത്തങ്ങള്‍ അറിയിച്ചു.