മുംബയ്: കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,500ന് മുകളിലെത്തി. സെന്‍സെക്‌സ് 1,050 പോയന്റ്(3.37%) ഉയര്‍ന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് (3.27%) നേട്ടത്തില്‍ 9,497ലുമാണ് വ്യാപാരം ആരംഭിച്ചത്.
വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുകി, എം.ആന്‍ഡ്.എം, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, യു.പി.എല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, അദാനി പോര്‍ട്‌സ്, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐ.ടി, ഓട്ടോ, എഫ്.എം.സി.ജി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു.