പാറശാല: ബന്ധുവീട്ടിലെത്തിയ യുവാവിന്റെ സ്കൂട്ടർ രാത്രി സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി. ചുഴാൾ വലിയവിള ഫാത്തിമ നഗറിൽ ഷാനു ആന്റോയുടെ ടി.എൻ 75 എ.എസ്-9437 നമ്പർ സ്കൂട്ടറാണ് കത്തിച്ചത്. പരശുവക്കൽ പെരുവിളയുള്ള ഇയാളുടെ വല്യമ്മ മേരിയുടെ വീടിന് മുന്നിൽ ഒതുക്കി വച്ചിരിക്കുകയായിരുന്നു സ്കൂട്ടർ.സുഖമില്ലാതെ എസ്എടി ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കണ്ടശേഷം തിരികെ വരാൻ താമസിച്ചതിനാലാണ് ഷാനു ബന്ധുവീട്ടിൽ തങ്ങിയത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.പാറശാല പൊലീസിൽ പരാതി നൽകി വിരലടയാള വിദഗ്ദരെത്തി തെളിവ് ശേഖരിച്ചു.