gun

ന്യൂയോർക്ക്: കളിയ്ക്കിടെ അഞ്ച് വയസുകാരന്റെ കൈയ്യിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ 12 വയസുകാരനായ സഹോദരൻ മരിച്ചു. അമേരിക്കയിലെ ജോർജിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കളിയ്ക്കുന്നതിനിടെ വീടിനു പിറകിലുള്ള കാട്ടിൽ നിന്നും കുട്ടിയ്ക്ക് ഒരു തോക്ക് ലഭിക്കുകയായിരുന്നു. എന്നാൽ ഇത് കളിത്തോക്കാണെന്ന് കരുതി കുട്ടി തന്റെ സഹോദരന്റെ നേർക്ക് തമാശയ്ക്ക് വെടിയുതിർക്കുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിസവം രാവിലെ ട്രാഫിക് പരിശോധനകൾക്കിടയിൽ നിന്നും മൂന്നു പേർ കണ്ണുവെട്ടിച്ച് കാറിൽ കടന്നതായും അപകടമുണ്ടായ കാടുവഴി ഇവർ പോയതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. ഒരു പക്ഷേ, ഇവർ ഉപേക്ഷിച്ച തോക്കാകാം കുട്ടിയ്ക്ക് ലഭിച്ചതെന്ന് പൊലീസ് പറയുന്നു.