corona

മനുഷ്യരാശി ഈ സഹസ്രാബ്ദത്തിൽ നേരിട്ട ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ് - 19. മറ്റ് പ്രകൃതി ദുരന്ത

ങ്ങൾ കാലക്രമേണ കെട്ടടങ്ങും. ഇതിന്റെ കാര്യത്തിൽ നമ്മുടെ ശാസ്‌ത്ര സമൂഹം പോലും അന്തം വിട്ടു നിൽക്കുന്നു. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനും അത് ഫലപ്രദമായി പരീക്ഷിച്ചറിയാനും ഇനി എത്ര നാളുകൾ വേണ്ടിവരുമെന്നറിയില്ല. വ്യക്തികൾ മാത്രമല്ല പ്രസ്ഥാനങ്ങളും രാജ്യങ്ങളും ഇതിൽ നിന്ന് പലതും പഠിക്കേണ്ടിയിരിക്കുന്നു. നേടിവച്ചതൊന്നും ഒന്നിനും തികയില്ല. മഹാമാരികൾക്ക് മുന്നിൽ എല്ലാവരും നിസ്സഹായരാണ്. ഭൂസ്വത്തോ, ബാങ്ക് നിക്ഷേപമോ, ആരോഗ്യബലമോ ആൾബലമോ ഒന്നുമല്ലെന്ന് അദൃശ്യമായ ഈ വൈറസ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. പ്രതിരോധത്തിന് വേണ്ടി ഓരോ രാജ്യവും ചെലവിടുന്ന കോടിക്കണക്കിന് രൂപ കൊണ്ട് എന്തുനേടി. വാങ്ങിക്കൂട്ടിയ മാരകശക്തിയുള്ള ആയുധങ്ങൾ ആയുധശാലകളിൽ നോക്കുകുത്തികളായിരിക്കുന്നു. വീട്ടിൽ അടച്ചിട്ടിരുന്നപ്പോൾ മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പാഠങ്ങളെങ്കിലും പഠിച്ചെങ്കിൽ.

വസുമതീദേവി

പാരിപ്പള്ളി