റിയാദ്: കൊവിഡ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ മേയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്ത് 24 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതിൽ അധികമോ പേർ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മക്കയിലേക്കു പോകുന്നതിനും മക്കയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും വിലക്കേർപ്പെടുത്തി.