new-zealand

ന്യൂസിലാൻഡ്: കൊവിഡിനെതുടർന്ന് കായിക മത്സരങ്ങൾ നിറുത്തിവച്ചെങ്കിലും അയൽ രാജ്യങ്ങളായ ആസ്‌ട്രേലിയയും ന്യൂസിലാൻഡും പരസ്പരം പരമ്പര കളിക്കാനൊരുങ്ങുന്നു. കൊവിഡ് മൂലം നേരത്തെ തീരുമാനിച്ച പരമ്പരകൾ നടക്കാനുള്ള സാദ്ധ്യതയില്ലാതായതോടെയാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരത്തിനൊരുങ്ങുന്നത്.

രാജ്യാന്തര അതിർത്തി അടച്ചിരിക്കുകയാണെങ്കിലും ഇരു രാജ്യങ്ങളിലെയും താരങ്ങൾക്ക് പരസ്പരം യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി മത്സരം നടത്താനാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകളുടെ ശ്രമം. ന്യൂസിലാൻഡ് ക്രിക്കറ്റ് മേധാവി ഡേവിഡ് വൈറ്റും ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് മേധാവി കെവിൻ റോബർട്സും ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. നേരത്തെ ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും ഇംഗ്ലണ്ടുമായുള്ള പരമ്പരയും റദ്ദ് ചെയ്തതോടെ ഓസ്‌ട്രേലിയക്ക് ഈ വർഷം മത്സരങ്ങൾ കുറഞ്ഞിരുന്നു.