തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. കുച്ചപ്പുറംതങ്കപ്പൻ, എൻ. രാജേന്ദ്രബാബു, സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു. വൈദ്യുതി ഭവനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോൺഗ്രസ് വനിത സംസ്ഥന പ്രസിഡന്റ് സിന്ധു രഘു നാഥ് നേതൃത്വം നൽകി. കഴക്കൂട്ടത്ത് നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചെറുവയ്ക്കൽ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജഗന്യ ജയകുമാർ നേതൃത്വം നൽകി.
മംഗലപുരത്ത് കെ.പി.സി.സി അംഗം എം.എ ലത്തീഫ്, വട്ടപ്പാറ ഡി.സി.സി അംഗം ബാബു രാജ്, നെടുമങ്ങാട് ഐ.എൻ.സി ബ്ലോക്ക് രസിഡന്റ് അരുൺ കുമാർ, ചുള്ളിമാനൂർ ആനാട് ജയൻ, ആര്യനാട് ജയമോഹൻ, വട്ടിയൂർകാവ് എസ്.എം. ബാലൂ, പേരൂർക്കട കെ.എസ്. ഗോപകുമാർ, പാറശാല അൻസജിത റസൽ നെയ്യാറ്റിൻകര സെൽവരാജ് എന്നിവർ ധർണകൾ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഷിനു, ആർ.ആർ. രാജേഷ്, ശാസ്തമംഗലം അരുൺ, വിലങ്ങറ വേണു, മന്നൂർക്കോണം രാജേഷ്, സന്തോഷ് കുമാർ, സജൻ ലാൽ എന്നിവരും പങ്കെടുത്തു.