air-india-

ചെന്നൈ: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാൻ എയർ ഇന്ത്യ ആഭ്യന്തര സർവീസിനൊരുങ്ങുന്നു. 19 മുതൽ ജൂൺ​ രണ്ട് വരെയാണ് പ്രത്യേക സർവീസുകൾ എന്നാണ് റി​പ്പോർട്ട്. ഡൽഹി,മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നി​വി​ടങ്ങളി​ൽ നി​ന്നായി​രി​ക്കും സർവീസ്. ഡൽഹി​യി​ൽ നിന്ന് ജയ്പൂർ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അമൃത്സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലക്നൗ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ ആഭ്യന്തര സർവീസും ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കഴിഞ്ഞ ദിവസം ഡൽഹി​യി​ൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു.