ആര്യനാട്..സി.പി.ഐ ആഹ്വാനം ചെയ്ത കരുതലേകാൻ കപ്പക്കൃഷി പദ്ധതിയുടെ ഭാഗമായി സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയുടെയും കിസാൻസഭ,എ.ഐ.ടി..യു.സി യുടെയും നേതൃത്വത്തിൽ കൊക്കോട്ടേലയിൽ കപ്പക്കൃഷി ആരംഭിച്ചു. കിസാൻസഭ സംസ്ഥാനകൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു,കെ.ഹരിസുതൻ, എ.സുകുമാരൻ,എ.ബാബു,ഇറവൂർ പ്രവീൺ,പ്രമോദ് കൊക്കോട്ടേല, ചന്ദ്രൻ,സുമന്ത്രൻ നായർ എന്നിവർ നേതൃത്വം നൽകി.