new-registration

ദോഹ: ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ എംബസി പുതിയ പോർട്ടൽ തുടങ്ങി. നേരത്തെ ഗൂഗിൾ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും പലരുടെയും ഖത്തർ ഐ.ഡി, വിസ നമ്പർ ഇതിൽ ഉൾക്കൊണ്ടില്ല. ഇത് ഇവരുടെ യാത്രക്ക് തടസ്സമാവുന്ന അവസ്ഥയുണ്ടെന്നും കൃത്യമായ വിവരങ്ങൾ പുതിയ പോർട്ടലിൽ സമർപ്പിക്കാനും എംബസി അഭ്യർത്ഥിച്ചു.

ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇമെയിൽ വഴി കൺഫർമേഷനും ലഭിക്കും. നേരത്തെയുള്ള രജിസ്‌ട്രേഷനിൽ കൺഫർമേഷൻ ലഭിച്ചിരുന്നില്ല. തിരിച്ചുപോവാൻ തെരഞ്ഞെടുക്കപ്പെടുന്നവരിൽ അനർഹർ കയറിക്കൂടുന്നു എന്ന പരാതി ഒഴിവാക്കാൻ എംബസി എട്ട് വിവിധ കമ്മിറ്റികൾക്കും രൂപം നൽകി. ഖത്തറിൽ നിന്ന് തിരിച്ചുപോവുന്നവരുടെ മുൻഗണനാക്രമ ലിസ്റ്റ് സുതാര്യമായി, ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനാണിത്.