നെയ്യാറ്റിൻകര :അധിക കറണ്ട് ചാർജ്ജ് വർദ്ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അതിയന്നൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കമുകിൻകോട് കെ.എസ്.ഇ.ബി ഓഫീസ് ധർണ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഋഷി .എസ്.കൃഷ്ണൻ,വെൺപകൽ അവനീന്ദ്രകുമാർ,മുഹിനുദ്ദീൻ,അവണാകുഴി വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.