pic

കൊൽക്കത്ത:വ്യവസായ സംരക്ഷണ സേനയിൽ( സി.ഐ.എസ്.എഫ് ) കൊവിഡ് കൂടുതൽ വ്യാപിക്കുന്നു.കൊൽക്കത്തയിൽ സേനാംഗങ്ങളിൽ 54 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ എണ്ണം 114 ആയി . കഴിഞ്ഞ ദിവസം 68 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.


രോഗവ്യാപനം കണക്കിലെടുത്ത് 1,077 സി.ഐ.എസ്.എഫ് സേനാംഗങ്ങളും അവരുടെ 58 കുടുംബാംഗങ്ങളും ഐസൊലേഷനിൽ കഴിയുകയാണ്. കൊൽക്കത്തയ്ക്ക് പുറമെ ഡൽഹി, മുംബയ്, നോയിഡ തുടങ്ങിയ ഇടങ്ങളിലും സി.ഐ.എസ്.എഫ് സേനാംഗങ്ങളിൽ രോഗം വ്യാപിക്കുന്നുണ്ട്. ബി.എസ്.എഫിലും കൊവിഡ് പടരുന്നതായിനേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.