മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കൊവിഡ് മരണനിരക്ക് കുതിക്കുമ്പോഴും ഒരു നിയന്ത്രണവുമില്ല. രോഗം അതിൻെറ വഴിക്ക്. ഭരണം മറ്റൊരു വഴിക്ക്. ഒരു നിയന്ത്രണവുമില്ല. രോഗികളുടെയും മരിക്കുന്നവരുടെയും കള്ളക്കണക്കാണ് സർക്കാർ നിരത്തുന്നത്. കണക്ക് കള്ളമാണെന്ന് ഭരിക്കുന്നവർക്ക് തന്നെ അറിയാം. പക്ഷേ, വെളിപ്പെടുത്തുന്നില്ല. കള്ളത്തരം പ്രചരിപ്പിച്ച് പിടിച്ച് നിൽക്കുകയാണ്. 38,324 പേർക്കാണ് രോഗം ബാധിച്ചത്. 3,926 പേർ മരിച്ചു. 25,935 പേർ രോഗമുക്തി നേടി. എന്നാൽ മരണനിരക്ക് ഉയരുന്നത് ആശങ്ക പരത്തുകയാണ്. ഇന്ന് 1,997 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
അയൽ രാജ്യമായ മെക്സിക്കോയിൽ മരണനിരക്ക് ഉയരുന്നത് വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സർക്കാർ പറയുന്നത് കള്ളക്കണക്കാണെന്നും സർക്കാർ കണക്കിന്റെ അഞ്ചിരട്ടി ആളുകൾ മരിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ പറയുന്നത്. മെക്സിക്കോ സിറ്റിയിലെ ആശുപത്രി മോർച്ചറികളിൽ ശവങ്ങൾകൊണ്ട് നിറഞ്ഞു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിൽ ജനത്തിനും താത്പര്യമില്ല. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.