ബാലരാമപുരം: ഐത്തിയൂർ മഹാവിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി മഹാദേവന്റെ ചിത്രമുൾപ്പെടെ നാട്ടിയിരുന്ന ഫ്ലക്സ് ബോർഡ് കത്തിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ കൊലക്കേസ് പ്രതിയെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ രാജേഷണ് (38) അറസ്റ്റിലായത്.ഫെബ്രുവരി 5ന് ആണ് സംഭവം. കൂട്ടുപ്രതികളായ പെടലി ബിജു എന്ന ബിജു, ഷാജി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.രാജേഷിനെ ബാലരാമപുരം സി.ഐ ജി.ബിനു,എസ്.ഐ വിനോദ് കുമാർ അഡിഷണൽ എസ്.ഐ.ജ്യോതിഷ് കുമാർ,സി.പി.ഒ സനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമിയെ കോടതി റിമാൻഡ് ചെയ്തു.