വിതുര:നാഷണൽ ലേബർ യൂണിയൻ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും, റംസാൻ കിറ്റും,പുതു വസ്ത്രങ്ങളും വിതരണവും നടത്തി.എൻ.എൽ.ടു ജില്ലാ ജനറൽ സെക്രട്ടറി വിതുര മക്കിയിൽ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.എൻ.എൽ.യു അരുവിക്കര മണ്ഡലം പ്രസിഡന്റ് റാഫി വിതുര,വിതുര യൂണിറ്റ് പ്രസിഡന്റ് ചായം സുലൈമാൻ,സെക്രട്ടറി ചായം വാഹിദ് എന്നിവർ പങ്കെടുത്തു.സുലൈമാൻ സേട്ടിന്റെ സ്മരണാർത്ഥം തിരുവനന്തപുരത്ത്‌ നിർമ്മിക്കുന്ന സ്മാരകപഠനഗവേഷണകേന്ദ്രത്തിന് സർക്കാർ സ്ഥലം വിട്ടു നൽകണമെന്ന് ജില്ലാ സെക്രട്ടറി മക്കിയിൽ ഷംസുദീൻ ആവശ്യപ്പെട്ടു.