വർക്കല:കഴിഞ്ഞ ഇരുപത് വർഷമായി തോണിപ്പാറ പ്രഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുളള കിഴക്കേപ്പുറത്ത് പ്രവർത്തിച്ച് വന്ന സബ് സെന്റർ കെടാകുളത്തേക്ക് മാറ്റി സ്ഥാപിച്ചതിൽ വ്യാപകമായ പ്രതിഷേധം.കളിയിക്കൽ,കിഴക്കേ പ്പുറം വാർഡുകളിലെ ജനങ്ങൾ ആശ്രയിച്ചിരുന്ന ഈ കേന്ദ്രം മാറ്റിക്കൊണ്ട് പോയതോടെ ജനങ്ങൾ ദുരിതത്തിലായി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് സബ് സെന്റർ മാറ്രിയത്.ഇലകമൺ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയോ ജനറൽ കമ്മിറ്റിയുടെയോ തീരുമാനം ഇല്ലാതെയാണ് ബന്ധപ്പെട്ട അധികൃതർ തന്നിഷ്ട പ്രകാരം സബ് സെന്റർ മാറ്രിയതെന്നും കിഴക്കേപ്പുറത്ത് സബ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നും ഗ്രാമ പഞ്ചായത്തംഗം എം.ഷൈജി ആവശ്യപ്പെട്ടു.