nirmala-

ന്യൂഡൽഹി: സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമായി വിശദ ചർച്ചകൾ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്പത്തിക പാക്കേജ്.ദീർഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചർച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാൻഡുകൾക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ഈടില്ലാതെ മൂന്നു ലക്ഷം കോടിരൂപയുടെ വായ്പ

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഇൗടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വായ്പാ കാലാവധി നാലുവർഷമാണ്. ഒരുവർഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും പണം ഉറപ്പാക്കും. പ്രാദേശിക ഉത്പന്നങ്ങളെ ആഗോളനിലവാരത്തിൽ എത്തിക്കും. കർഷകർക്ക് നേരിട്ട് പണമെത്തിക്കും. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ നൽകി. ജൻധൻ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഈടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ.

വായ്പാ കാലാവധി നാലുവർഷം. ഒരുവർഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം. ഒക്‌ടോബർ 31 വരെ വായ്‌പയ്ക്ക് അപേക്ഷിക്കാം.

തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് ഇരുപതിനായിരം കോടി രൂപയുടെ സഹായം

റീയൽ എസ്റ്റേറ്റ് മേഖലയുടെ പുനരജ്ജീവനം ലക്ഷ്യമെന്ന് ധനമന്ത്രി

വായ്‌പ കിട്ടാക്കടം പ്രഖ്യാപിച്ചവർക്കും വായ്പയ്ക്കായി അപേക്ഷിക്കാം.

100കോടിരൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ

45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് നേട്ടമുണ്ടാകും

 സൂഷ്മ,ഇടത്തരം , ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു.

 സേവന-ഉത്പാദനമേഖലകൾ തമ്മിൽ തരംതിരിവില്ല

 200കോടിവരെയുള്ള സർക്കാർ കരാറുകൾക്ക് ആഗോള ടെൻഡറില്ല77.22 ലക്ഷം കോടി തൊഴിലാളികളുടെ ഇ.പി.എഫ് മൂന്ന് മാസത്തേക്ക് സർക്കാർ അടയ്ക്കും.ഊർജ്ജ വിതരണ കമ്പനികൾക്ക് നഷ്ടം നികത്താൻ സഹായംനിർമ്മാണ-സേവന മേഖലകളിലെ കരാറുകളുടെ കാലാവധി നീട്ടതൊഴിലാളികളുടെയും തൊഴിലുടമകളുടെയും പി.എഫ് വിഹിതത്തിൽ കുറവ് വരുത്തും.കേന്ദ്ര ഏജൻസികളുടെ കീഴിൽ നിലവിലുള്ള കരാറുകൾ ഏഴ് മാസത്തേക്ക് നീട്ടിനൂറിൽ കൂടുതൽ തെഴിലാളികൾ ഉള്ളിടത്ത് പി.എഫ് വിഹിതം 10 ശതമാനമായി കുറച്ചുബാങ്കിതര സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പ് വരുത്താൻ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതി

 ടി​.ഡി​.എസ്, ടി​.സി​.എസ് നി​രക്കുകൾ 25ശതമാനം കുറച്ചു.

 വാടക,ഫീസ്, പലിശ, കമ്മിഷൻ, കരാർ തുക എന്നിവയിൽ ടി​.ഡി​.എസ് ഇളവ്

 നാളെമുതൽ 2021 മാർച്ച് 31വരെ പ്രാബല്യം

 നി​കുതി​ ദായകർക്ക് അമ്പതി​നായി​രം കോടി​രൂപയുടെ നേട്ടം

നി​കുതി​ റി​ട്ടേൺ​ സമർപ്പി​ക്കേണ്ട സമയം​ നീട്ടി​

 നവംബർ മുപ്പതുവരെയാണ് നീട്ടി​യത്

 ബാങ്കിതര സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാൻ 30000 കോടിയുടെ പദ്ധതി.
 മേക്ക് ഇൻ പദ്ധതിക്ക് കൂടുതൽ മുൻതൂക്കം.