അമേരിക്ക: വെളളിത്തിരയിൽ വിസ്മയം തീർത്ത ജെയിംസ് കാമറൂൺ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗം അവതാർ 2 ഒരുങ്ങുന്നു. 7500 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള കഥപറഞ്ഞ ചിത്രമായിരുന്നു അവതാർ. ലോകത്തെ സിനിമാ പ്രേക്ഷകരെയാകെ അമ്പരപ്പിച്ച അവതാർ 2.7 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. അവതാർ 2 ഇറങ്ങുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണ്. അവതാർ 2 വിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത് . വെള്ളത്തിനടിയിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത്. ഇതിൻ്റെ നിർമാണവും സംവിധാനവും രചനയും എഡിറ്റിംഗും ജെയിംസ് കാമറൂൺ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ടൊൻറിയത്ത് സെഞ്ച്വറി സ്റ്റുഡിയോയാണ് വിതരണക്കാർ. ഇന്ത്യയിൽ 2021 ഡിസംബർ 17നാണ് ചിത്രം പ്രദർശനത്തിനെത്തുക.